അനുമോദനവും സാഹിത്യ കൂട്ടായ്മയും

02-06-2024

സർഗവേദി റീഡേഴ്‌സ് ഫോറം

ആലക്കോട് വ്യാപാര ഭവൻ

അനുമോദനവും സാഹിത്യ കൂട്ടായ്മയും


സിവിൽ സർവീസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ കുമാരി ആനി ജോർജിനെ ആലക്കോട് സർഗവേദി റീഡേഴ്സ് ഫോറം ഒരുക്കിയ ചടങ്ങിൽ കെ.വി. സുമേഷ് എം.എൽ.എ അനുമോദിക്കുന്നു.
എസ് എസ് എൽ സി, പ്ലസ് ടു വിജയികൾക്കുള്ള അനുമോദനവും ആലക്കോട് സർഗവേദി റീഡേഴ്സ് ഫോറം ഒരുക്കിയ ചടങ്ങിൽ കെ.വി. സുമേഷ് എം.എൽ.എ നിർവഹിക്കുന്നു.
സിവിൽ സർവീസ് പരീക്ഷാനുഭവങ്ങൾ ആനി ജോർജ് സദസ്സുമായി പങ്കുവയ്ക്കുന്നു.
'സാഹിത്യം എന്തു ചെയ്യുന്നു' എന്ന വിഷയത്തിൽ കവി മാധവൻ പുറച്ചേരി പ്രഭാഷണം നടത്തുന്നു.

കൂടുതൽ ചിത്രങ്ങളിലൂടെ...


ആസ്വാദനകുറിപ്പ് – പ്രിയ രാധാകൃഷ്ണൻ

ഇന്നത്തെ പരിപാടി വളരെ ഗംഭീരമായിരുന്നു. നമ്മുടെ സംഘടനയെ സംബന്ധിച്ച് പ്രത്യേകമായ ഒരഭിമാന നിമിഷവും. പ്രിയപ്പെട്ട ജോർജ്സാറിന്റെ മകൾ സിവിൽ സർവീസ് പരീക്ഷയിൽ ഉന്നതവിജയം നേടിയതിൽ അനുമോദനം സ്വീകരിക്കുന്ന യോഗം. മോൾക്ക് ആത്മാർത്ഥമായി അഭിനന്ദനങ്ങൾ അറിയിക്കുന്നു. ഒപ്പം നല്ലൊരു ഭാവിക്കായി ആശംസകൾ നേരുന്നു.❤️💐എല്ലാവരും വളരെ നന്നായി സംസാരിച്ചു. സുമേഷ്സാറിന്റെ പ്രസംഗം മുമ്പും കേട്ടിട്ടുണ്ട്. അസ്സൽ രാഷ്ട്രീയ പ്രസംഗം ആയിരുന്നു ഇതെല്ലാം. ഇന്നത്തേത് പക്ഷെ ഒരു സാംസ്കാരിക സാഹിത്യ സംഘടന സംഘടിപ്പിക്കുന്ന പരിപാടിക്ക് യോജിച്ച വിധമുള്ള വാക്കുകൾ... അത്ഭുതവും ആരാധനയും തോന്നിപ്പോയി...👍. സദസ്സും പ്രൗഡഗംഭീരമായിരുന്നു👏...


– ഗോപി

ഇന്നത്തെ അനുമോദന സദസ്സും MLA യുടെ ഉൽഘാടന പ്രസoഗവും അതി ഗംഭീരമായിരുന്നു. അതുപോലെ തന്നെ മാധവൻ സാറിന്റെ സാഹിത്യചർച്ചയും നല്ല വിജ്ഞാന പ്രദവുമായിരുന്നു. സിവിൽ സർവ്വീസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ കുമാരീ ആനീ ജോർജ് പ്രേക്ഷകരുടെ ചോദ്യങ്ങൾക്കു നൽകിയ മറുപടി യും വളരെ അറിവു പകർന്നു തരുന്നതായിരുന്നു. റീഡേർസ് ഫോറം ഏറെ അഭിനന്ദനം അർഹിക്കുന്നു. ആദ്യ അവസാനം വരെ ഞാൻ പങ്കെടുത്തിരുന്നു ❤️🌺🌺🌺🌺🌺


– സുമി ദിനേശ്

ഒരുപാടു നാളുകൾക്ക് ശേഷം ഇന്ന് പരിപാടിയിൽ പങ്കെടുക്കാൻ കഴിഞ്ഞതിന്റെ സന്തോഷവും, മുഴുവൻ സമയം പങ്കെടുക്കാൻ കഴിയാത്തതിലുള്ള വിഷമവും അറിയിക്കുന്നു. ആ കുഞ്ഞുമോളുടെ പാട്ടും, ജ്യോതിയുടെ കവിതയും മനോഹരം... ഗംഭീര പരിപാടി. അനുമോദനത്തിന് പുസ്തകം ഉപഹാരമായി നൽകിയത് ഏറ്റവും ഉചിതമായി. അഭിനന്ദനങ്ങൾ. ഉൽഘാടനവും, പുറച്ചേരി മാഷും എല്ലാവരും സൂചിപ്പിച്ചത് പോലെ ഗംഭീരമായി. നമ്മുടെ ഇത് പോലൊരു പരിപാടിയിൽ പങ്കെടുത്ത് 2 വാക്ക് സംസാരിച്ച നമ്മുടെ സഹോദരങ്ങളുടെ വാക്കുകൾ ഏറെ സന്തോഷത്തോടെ ഒട്ടൊരു അഭിമാനത്തോടെ കേട്ടിരുന്നു. ഇടക്ക് ഞാനും post ഓഫീസിൽ പോകാറുണ്ട്. അവരെ നമുക്ക് നല്ല പരിചയമാണെന്ന് അവർക്കറിയില്ലല്ലോ. രണ്ടാമത്തെ പ്രാവശ്യം പോയപ്പോഴും ഞാൻ ചിരിച്ചപ്പോൾ സഞ്ജയ് ചിരിച്ചിരുന്നു. വീട് കഴിഞ്ഞാൽ ഇവിടെയാണ് പ്രിയം എന്ന് അവരെ കൊണ്ട് പറയിക്കൽ അത്ര എളുപ്പമല്ല എന്നറിയാം. വീടും നാടും വിട്ട് അന്യനാട്ടിൽ ഭാഷയറിയാതെ ഒന്നുമറിയാതെ നിന്നവർക്ക് അത്രയും സ്നേഹവും പരിഗണനയും കിട്ടിയാലെ പറ്റൂ... അതിന് പ്രസാദ് മാഷിനും കല ടീച്ചർക്കും പ്രത്യേകം അഭിനന്ദനങ്ങൾ... ഏറെ സന്തോഷം... സംഘാടകർക്ക് അഭിനന്ദനങ്ങൾ💐🤝


– ജോസഫ് പി മാത്യു

വളരെ നന്നായി സംഘടിപ്പിക്കപ്പെട്ട ഒന്നായിരുന്നു ഇന്നലത്തേത്. MLA യുടെ പ്രസംഗം, എല്ലാവരും പറഞ്ഞതുപോലെ, അതിന്റെ ലാളിത്യം കൊണ്ടും രാഷ്ട്രീയം ഒഴിവാക്കിയ ഔചിത്യം കൊണ്ടും മികച്ചതായി. മാധവൻസാറിന്റെ പ്രഭാഷണം ഉപരിപ്ലവമായിരുന്നു എന്നാണ് എനിക്ക് തോന്നിയത്. ജയശ്രീ ടീച്ചറുടെ പാട്ടും ജ്യോതിയുടെ കവിതയും നന്നായി. മോളുടെ പാട്ട് ഏറെ സന്തോഷം തന്നു. ആനി ജോർജിന്റെ മറുപടി പ്രസംഗത്തിനു മുൻപ് പോകേണ്ടിവന്നതുകൊണ്ട് അത് കേൾക്കാൻ കഴിഞ്ഞില്ല.

(സംഘാടനത്തിലെ മികവ് അസൂയയുണ്ടാക്കുന്നു. ചിലപ്പോൾ ഞാൻ ആലക്കോട്ടെ പരിപാടികൾക്ക് വരുന്നത് നിർത്തിയേക്കാനും മതി - അസൂയ കാരണം 😊)


പത്ര മാധ്യമങ്ങളിലൂടെ...

മാതൃഭൂമി